Pravasimalayaly

2030ല്‍ 30 എംഎല്‍എമാരുമായി കേരള കോണ്‍ഗ്രസ് നിയമസഭയിലെത്തും: ജോസ് കെ മാണി

സംസ്ഥാന തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പാര്‍ട്ടി സെമി കേഡര്‍ സ്വഭാവത്തിലേക്ക് മാറുമെന്നും 2030ല്‍ 30 എംഎല്‍എമാരുമായി നിയമസഭയില്‍ എത്തുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.ദേശീയത നിലനിര്‍ത്താന്‍ പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച അനിവാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ രഞ്ജിത് തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ്, ബെന്നി കക്കാട്, ചെറിയാന്‍ പോളച്ചിറയ്ക്കല്‍, ജോസ് മത്തായി, സ്റ്റിയറിങ് കമ്മിറ്റിയംഗം ഉഷാലയം ശിവരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: വഴുതാനത്ത് ബാലചന്ദ്രന്‍ (പ്രസിഡന്റ്), ആദിക്കാട് മനോജ്, ജോണ്‍ പി.കരിക്കം (വൈ.പ്രസിഡന്റ്), സജി ജോണ്‍ കുറ്റിയില്‍, എ ഇക്ബാല്‍ കുട്ടി, ഇഞ്ചക്കാട് രാജന്‍, വാളത്തുംഗല്‍ വിനോദ്, അജു മാത്യു പണിക്കര്‍, അബ്ദുല്‍ സലാം അല്‍ഹാന, എസ്.എം.ഷരീഫ്, ജസ്റ്റിന്‍ രാജു, വേളമാനൂര്‍ ശശി (ജന.സെക്രട്ടറി), ജോസ് ഏറത്ത് (ട്രഷറര്‍).

Exit mobile version