കേരളത്തിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത് 80.17 ശതമാനം പേർ : രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് 32.17 ശതമാനം

0
45

80.17 ശതമാനം പേർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഡോസിൽ ഈ മാസം തന്നെ സമ്പൂർണത കൈവരിക്കും. 32.17 ശതമാനം പേർ രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും (ടിപിആർ) രോഗതീവ്രതയും ഗണ്യമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ നിപ്പ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി. എന്നാൽ ചാത്തമംഗലത്തെ ഒരു വാർഡിൽ നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply