സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു : കർശന നിയന്ത്രണത്തിലേയ്ക്ക് സംസ്‌ഥാനം

0
153

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു.

നിലവിൽ രണ്ടാഴ്ചത്തേക്കാണ് രാത്രി കർഫ്യു ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കില്ല.

വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

സ്വകാര്യ ട്യൂഷൻ സെന്ററുകൾ തുറന്ന് പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് നടത്തേണ്ടതെന്ന് നിർദേശമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും

Leave a Reply