കോട്ടയത്ത് ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈന്‍ പൊട്ടി വീണു,ഗതാഗതം തടസപ്പെട്ടു

0
43

കോട്ടയത്ത് ഓടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതിലൈന്‍ പൊട്ടി വീണു. സംഭവത്തില്‍ ആളപായമില്ലെന്ന് റെയില്‍വേ അറിയിച്ചു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.കോട്ടയം കോതനല്ലൂരിലാണ് അപകടം നടന്നത്. തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈന്‍ പൊട്ടി വീഴുകയായിരുന്നു.അപകടം നടന്ന ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയിരുന്നു. സംഭവത്തെ ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ലൈനുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ടത്

Leave a Reply