‘മെഡിസെപ്’; 500 രൂപയുടെ പ്രതിമാസ പ്രീമിയം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കി ഉത്തരവിറങ്ങി

0
44


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്’ നടപ്പിലാക്കി
ഉത്തരവിറങ്ങി. പദ്ധതി ജൂലൈ ഒന്നു മുതല്‍ ആരംഭിക്കും. 500 രൂപയാണ് പ്രതിമാസ പ്രീമിയം. ഒരു വര്‍ഷം 4800 രൂപയും 18 ശതമാനം ജിഎസ്ടിയും നല്‍കണം. ജൂണ്‍ മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും പെന്‍ഷനില്‍ നിന്നും പ്രീമിയം തുക ഈടാക്കും.

ഓറിയന്റല്‍ ഇന്‍ഷുറന്‍സിനാണ് കരാര്‍ ലഭിച്ചിട്ടുള്ളത്. ആശുപത്രികളെ എംപാനല്‍ ചെയ്യുന്നതിനുള്ള പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രികളെ എം പാനല്‍ ചെയ്യുന്നത് മൂന്നുദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ധനവകുപ്പ് അറിയിച്ചു. തീരുമാനമായാല്‍ ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറങ്ങും.

ചികിത്സാ പാക്കേജുമായി ബന്ധപ്പെട്ട് ചില ആശുപത്രികള്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ച് പദ്ധതിയില്‍ ചേരാന്‍ വൈമുഖ്യം പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആശുപത്രികളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ധനവകുപ്പു സെക്രട്ടറിയും ആശുപത്രികളുമായി സംസാരിച്ചിരുന്നു. 24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്കു മാത്രമേ പരിരക്ഷ ലഭിക്കൂവെന്നാണ് വിവരം.

Leave a Reply