Pravasimalayaly

ഗവണറെ അനുനയിപ്പിക്കാനുളള സർക്കാർ ശ്രമം വിഫലം; ഒറ്റ ദിവസം കൊണ്ട് എല്ലാം ഒപ്പിടാനാകില്ല, ഓർഡിനൻസ് ഭരണം നല്ലതല്ലെന്ന് ഗവർണർ

ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരുമ്പോഴും ഒപ്പിടില്ലെന്ന നിലപാടിൽ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം വിഫലമായി. 

ഇന്ന് ഒപ്പിട്ടില്ലെങ്കിൽ ഈ ഓർഡിനൻസുകൾ അസാധുവാകും. വിശദമായി പരിശോധിക്കാതെ ഓർഡിനൻസ് ഒപ്പിടാൻ സാധിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഓർഡിനൻസിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ സമയം വേണം. ഓർഡിനൻസ് ഭരണം നല്ലതല്ല. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്. ഒറ്റ ദിവസം കൊണ്ട് എല്ലാം ഒപ്പ് വയ്ക്കാനാകില്ല. കൃത്യമായ വിശദീകരണം വേണമെന്ന് ഗവർണർ പറഞ്ഞു.’വി. സി നിയമനത്തിൽ ചാൻസലറായ തന്റെ അധികാരം കവരുന്ന ഓർഡിനൻസിനുള്ള സർക്കാർ ശ്രമമാണ് ഗവർണറെ ചൊടിപ്പിച്ചത്. 

സർക്കാരിന്റെ വെട്ടിന് മറുവെട്ടായി കേരള യൂണി. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ച ഓർഡിനൻസിന് തടയിട്ട ഗവർണറുടെ അധികാരം ഇല്ലാതാക്കാനാണ് സർക്കാരിന്റെ നീക്കം. നിർദ്ദിഷ്ട ഓർഡിനൻസിൽ സർക്കാർ വിട്ടുവീഴ്ച ചെയ്താൽ പുതുക്കിയ ഓർഡിൻസുകളിൽ ഗവർണർ ഒപ്പിടുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ഇന്ന് രാത്രി 12 നു മുമ്പ് ഗവർണർ ഒപ്പിട്ടാൽ മതി. ഡൽഹിയിലുള്ള ഗവർണർക്ക് ഡിജിറ്റൽ സിഗ്‌നേച്ചർ വഴി ഓർഡിൻസ് പാസാക്കാനാകും.

Exit mobile version