സര്‍ക്കാര്‍ പരിപാടികളെ കുറിച്ചുള്ള സാമൂഹികമാധ്യമ പ്രചാരണത്തിന് സ്വകാര്യകമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വിവാദമാകുന്നു. മനോരമ ഓൺലൈനാണ് ഈ വാർത്ത പുറത്തുവിട്ടത്,. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസമാണ് തിരക്കിട്ട് ഉത്തരവിറക്കിയത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് ഒരുകോടി അന്‍പത്തി മൂന്ന് ലക്ഷം രൂപയുടെ കരാര്‍ പി.ആര്‍ഡി നല്‍കിയിരിക്കുന്നത്..ഭരണ നേട്ടങ്ങള്‍ ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പ്്ളാറ്റ് ഫോമുകളിലൂടെ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് സ്വകാര്യഏജന്‍സികളെ രംഗത്തിറക്കാനുള്ള തീരുമാനം. നേരത്തെ മന്ത്രിസഭ ഇതിന് അനുവാദം നല്‍കിയിരുന്നു. ഇൻഫോർമേഷൻ ആൻഡ് പബ്ലിക്ക് വകുപ്പിനെയും സിഡിറ്റിനെയും സഹായിക്കാനാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തന പരിചമുള്ള സ്വകാര്യഏജന്‍സിയെ കൊണ്ടുവന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം . ബംഗളൂരു ആസ്ഥാനമായ കമ്പനിക്കാണ് ടെണ്ടര്‍ ലഭിച്ചത്. എന്നാല്‍ പെരുമാറ്റചട്ടം നിലവില്‍ വന്ന ദിവസം തന്നെ തിടുക്കപ്പെട്ട് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത് എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്.ഉത്തരവിറങ്ങിയാലും പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള പ്രചരണം നിയമ വിരുദ്ധമാണ്. എന്നാല്‍ നിയമം കാറ്റില്‍പറത്തി സര്‍ക്കാര്‍ പണം ഉപയോഗിച്ച് പ്രചരണത്തിനൊരുങ്ങുകയാണ് ഭരണപക്ഷം എന്നആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.