തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ടിപ്പര്‍ ഡ്രൈവര്‍ ജോയിയെ പോാലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലില്‍ വച്ചാണ് പോലീസ് പിടികൂടിയത്. അപകട മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഡ്രൈവറും ലോറിയും കസ്റ്റഡിയിലായിരിക്കുന്നത്. എസ്.വി പ്രദീപിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം നാലോടെയാണ് എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചത്. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.