ന്യൂ കബഡി ഫെഡറേഷന്റെ ആഭ്യമുഖ്യത്തിൽ ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിന്റെ സർട്ടിഫിക്കേറ്റ് വിതരണം നാളെ

0
318

ന്യൂ കബഡി ഫെഡറേഷന്റെ (NKF )ആഭിമുഖ്യത്തിൽ 2019ഡിസംബർ 28മുതൽ 30വരെ ഹരിയാനയിലെ കുരുക്ഷേത്രയിൽ വെച്ചു നടന്ന ജൂനിയർ നാഷണൽ കബഡി ചാമ്പ്യൻഷിപ്പിന്റ സർട്ടിഫിക്കറ്റ് വിതരണം നാളെ(08/08/2020) വൈകുന്നേരം 5മണിക്ക് TNT യുടെ ആലപ്പുഴ ഓഫീസിൽ വെച്ചു വിതരണം ചെയ്യുമെന്ന് പ്രസിഡന്റ്‌ വിനോദ് കുമാർ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ നിരവധി കബഡി താരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പ് വൻ വിജയമായിരുന്നു. രാജ്യത്തെ കബഡി മേഖലയ്ക്ക് ഭാവി വാഗ്‌ദാനങ്ങൾ ആയ കായിക താരങ്ങളെയാണ് ആദരിയ്ക്കുക എന്നും വിനോദ് കുമാർ പ്രവാസി മലയാളിയോട് പറഞ്ഞു

സാമൂഹിക അകലം പാലിച്ചു നടത്തപെടുന്ന ചടങ്ങിൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത കുട്ടികളെ മാത്രമേ പങ്കെടുപ്പിക്കൂ

Leave a Reply