Wednesday, July 3, 2024
HomeNewsKeralaനവജാതശിശുവിനെ അമ്മ കരിയില കൂനയിൽ ഉപേക്ഷിച്ച കേസ് : ചോദ്യംചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണ്മാനില്ല

നവജാതശിശുവിനെ അമ്മ കരിയില കൂനയിൽ ഉപേക്ഷിച്ച കേസ് : ചോദ്യംചെയ്യാൻ വിളിപ്പിച്ച രണ്ട് യുവതികളെ കാണ്മാനില്ല

കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വഴിത്തിരിവ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതിയെയും ബന്ധുവായ മറ്റൊരു യുവതിയെയും കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃ സഹോദര ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്.

ഇവരെ ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് ചോദ്യം ചെയ്യലിനായ ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവിശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. പൊലീസ് യുവതികള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഡിഎന്‍എ പരിശോധനയിലൂടെ കുഞ്ഞ് രേഷ്മയുടെതാണെന്ന് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് രോഷ്മയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments