Sunday, October 6, 2024
HomeNewsഎസ് സി /എസ് ടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം...

എസ് സി /എസ് ടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണം : ടി സിദ്ധിക്ക് എം എൽ എ നിവേദനം നൽകി

എസ് സി /എസ് ടി മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടി സിദ്ധിക്ക് എം എൽ എ നിവേദനം നൽകി.

ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ പുനർ ആരംഭിച്ചതോടെ വയനാട് ജില്ലയിലും കല്പറ്റയിലും എസ് സി / എസ് ടി വിഭാഗത്തിലും തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന മറ്റ് വിഭാഗങ്ങൾക്കും മക്കൾക്ക് മതിയായ സൗകര്യങ്ൽ ഒരുക്കാൻ കഴിയുന്നില്ല. മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ സാമഗ്രികൾക്ക് പുറമെ ആവശ്യമായ ഇന്റർനെറ്റ്‌ സൗകര്യമോ മൊബൈൽ റേഞ്ച് തുടങ്ങിയവയും ഇല്ല. ആയതിനാൽ തന്നെ ഈ മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസം ദുഷ്കരമാണ്.

എം എൽ എ യുടെ വാക്കുകൾ

എസ്‌ സി എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും, അത്‌ പോലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരുടെ മക്കൾക്കും‌ പഠിക്കാൻ ഇന്റർനെറ്റ്‌ കണക്റ്റിവിറ്റിയും ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ സാമഗ്രികളും ഇല്ലാത്തതിനാൽ‌ പഠനം മുടങ്ങുന്ന സാഹചര്യമാണു കൽപറ്റയിലും വയനാട്‌ ജില്ലയിലും. കഴിഞ്ഞ ദിവസം അസംബ്ലിയിൽ വച്ച്‌ ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയോടും എസ്‌ സി എസ്‌ ടി വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ബഹുമാന്യനായ മന്ത്രി കെ രാധാകൃഷണനോടും സംസാരിച്ചിരുന്നു. വിശദമായി സംസാരിക്കാൻ ഓഫീസിൽ നേരിട്ട്‌ ഇരിക്കാമെന്ന് മന്ത്രി ശ്രീ കെ രാധാകൃഷ്‌ണൻ പറയുകയും ഇന്ന് ഞാൻ പോയി നേരിൽ കണ്ട്‌ വിശദമായി സംസാരിക്കുകയും ചെയ്തു. ആത്മാർത്ഥതയോടെ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ്‌ നൽകുകയും ചെയ്തു. വ്യക്തമായി ആവശ്യങ്ങൾ അക്കമിട്ട്‌ നിരത്തിയ നിവേദനം മന്ത്രിക്ക്‌ നൽകുകയും ചെയ്തു.

കൽപറ്റയിലെ സുഗന്ധഗിരിയടക്കമുള്ള ഉൾപ്രദേശങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു അടിസ്ഥാന സൗകര്യവും ലഭ്യമായിട്ടില്ല. ഇന്റർനെറ്റ്‌ കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ റേഞ്ച്‌ കിട്ടാൻ വേണ്ടി വനമേഖലയിലൂടെ അലയേണ്ടി വരികയും വന്യ മൃഗ അക്രമണം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്‌. ലാപ്‌ടോപ്‌, സ്മാർട്ട്‌ഫോൺ, വൈഫൈ എന്നിവ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതുണ്ട്‌. അത്‌ പോലെ ദിവസങ്ങളോളം മുടങ്ങുന്ന വൈദ്യുതി തടസവും ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്‌.

വിദ്യാർത്ഥികൾക്ക്‌ ക്ലാസുകൾ നഷ്ടപ്പെടുന്നത്‌ ഒഴിവാക്കാൻ എത്രയും പെട്ടെന്ന് സർക്കാറിന്റെ അടിയന്തിര ഇടപെടൽ പ്രതീക്ഷിക്കുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments