Pravasimalayaly

കർണ്ണാടക മദ്യവുമായി കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ : മിനി ലോറിയും കാറും കസ്റ്റഡിയിൽ

എക്സൈസ് കമ്മീഷണർ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കൂടാളി യു പി സ്കൂളിന് സമീപം നടത്തിയ പരിശോധനയിൽ മിനിലോറിയിലും കാറിലുമായി കടത്തുകയായിരുന്ന 279 ലിറ്റർ കർണ്ണാടക മദ്യവുമായി രണ്ടു പേർ അറസ്റ്റിലായി . കർണ്ണാടക മൈസൂർ സ്വദേശി മുഹമ്മദ് അശ്രഫ്, ഇരിട്ടി മട്ടന്നൂർ സ്വദേശി സി പി അസ്കർ എന്നിവരാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച KA 09 D 6612 മിനിലോറി , KL 13 AS 1169 മാരുതി കാർ എന്നിവയും കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ വി സുധീർ , കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , ഡെപ്യൂട്ടി കമ്മീഷണർ ഷാഡോ സ്ക്വാഡ് അംഗം കെ ബിനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി ടി സജിത്ത് , കെ നിവിൻ , എക്സൈസ് ഡ്രൈവർ എൻ ഷാംജിത്ത് എന്നിവർ പങ്കെടുത്തു.

Exit mobile version