400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനം. പോലീസ്, വിദ്യാഭ്യാസം, കാംകോ എന്നിവയില്‍ കൂടുതല്‍ തസ്തികകകള്‍ സൃഷ്ടിക്കും. പോലീസില്‍ പുതുയായി ഒരു ബറ്റാലിയന്‍ രൂപീകരിക്കും. ഇതില്‍ 135 പേര്‍ക്ക് നിയമനം നല്‍കും. മൂന്നു വിഭാഗങ്ങളിലായി നാനൂറോളം തസ്തികളാണ് സൃഷ്ടിച്ചിരിക്കുന്നത്. 35 വര്‍ഷത്തിനു ശേഷമാണ് പോലീസ് സേനയില്‍ ഒരു ബറ്റാലിയന്‍ രൂപീകരിക്കുന്നത്.
ഐ.ടി ജീവനക്കാര്‍ക്ക് പ്രത്യേക ക്ഷേമനിധി കൊണ്ടുവരും. സര്‍വകലാശാല ജീവനക്കാരുടെ ശമ്പള വര്‍ധനവിനും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് കൂടി ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ഈ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് നേരത്ത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത് നടപ്പാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ഇവര്‍ അവസാനിപ്പിച്ചു.