തിരുവനന്തപുരം:
ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് പാക്കേജ് നടപ്പാക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് പദ്ധതി പ്രഖ്യാപിച്ചത്.
കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ ചെറുകിട മേഖലകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുളത്. ഇതില്‍ നിന്നും നേരിയ ആശ്വാസം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി.ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് കോവിഡ് സമാശ്വാസ പദ്ധതി പ്രാബല്യത്തില്‍ വരുന്നത്.
കെഎസ്‌ഐഡിസി വായ്പകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കുകയും, ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. കെഎസ്‌ഐഡിസി മുഖേന പ്രവാസികള്‍ക്കായി 5 ശതമാനം നിരക്കില്‍ ലോണ്‍ അനുവദിക്കുന്ന പദ്ധതി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കും.
5000 ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ക്ക് 50% പലിശയ്ക്ക് 1,20,000 രൂപ വരെ നല്കുന്ന’വ്യവസായ ഭദ്രത” പദ്ധതി ഡിസംബര്‍ 31വരെ നീട്ടി.
3000 യൂണിറ്റുകള്‍ക്ക് സംരംഭകത്വ സബ്സിഡി 30 ലക്ഷം ആയും പിന്നാക്ക ജില്ലകളിലും മുന്‍ഗണനാ സംരംഭങ്ങള്‍ക്കുമുള്ള സബ്സിഡി 40ലക്ഷം ആയും ഉയര്‍ത്തി.
നാനോ യൂണിറ്റുകള്‍ക്ക് സഹായം 5ലക്ഷത്തില്‍ നിന്ന് 10ലക്ഷമാക്കി.
ലോക്ക് ഡൗണ്‍ കാരണം കെ.എസ്.ഐ.ഡി .സി.വായ്പാ തിരിച്ചടവ് പുന:ക്രമീകരിക്കും.
കെ.എസ്.ഐ.ഡി.സി.വായ്പാ മൊറട്ടോറിയം 2021 ജൂണ്‍ വരെ നീട്ടി. മൂന്നു മാസത്തെ പലിശയും ഒഴിവാക്കി.
കെ.എസ്.ഐ.ഡി.സി.വായ്പകളുടെ ഒരു വര്‍ഷത്തേക്കുള്ള പിഴ പലിശയും ഏപ്രില്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി.
സംരംഭകര്‍ക്ക് 5% പലിശയ്ക്ക് 100 കോടി വായ്പയായി നല്‍കും.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് 5% പലിശയ്ക്ക് വായ്പ അനുവദിക്കും
ആരോഗ്യ വ്യവസായങ്ങള്‍ക്ക് ലോണ്‍ പാക്കേജുകള്‍
കെ.എസ്.ഐ.ഡി.സി.ഭൂമിക്ക് ഡൗണ്‍പേയ്മെന്റ് 20% മാത്രം.ബാക്കി 5 ഗഡുക്കളായി പലിശയില്ലാതെ അടയ്ക്കാം.
കൊവിഡ് പാക്കേജ് 1416കോടി ഇങ്ങിനെ
വ്യവസായ ഭദ്രത പദ്ധതി-400കോടി
സംരംഭകത്വ ധനസഹായം- 445കോടി
നാനോമേഖലയിലെമുന്ഗണനാ വിഭാഗത്തിന് -60കോടി
നാനോമേഖലയില്‍ മൂലധന സഹായം -30കോടി
വായ്പാ പുന:ക്രമീകരണം-179കോടി
5% പലിശയ്ക്ക് വായ്പ-100കോടി
ആരോഗ്യ വ്യവസായങ്ങള്‍ക്ക് -100 കോടി
മോറട്ടോറിയവും മറ്റ് കിഴിവുകളും -102 കോടി