Monday, January 20, 2025
HomeNewsKeralaതിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി : 10 ദിവസത്തിനകം ഇന്ത്യ വിടണമെന്ന് താക്കീത്

തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി : 10 ദിവസത്തിനകം ഇന്ത്യ വിടണമെന്ന് താക്കീത്

മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. 10 ദിവസത്തിനകം രാജ്യം വിടണമെന്നും ഭാര്യയെയും മക്കളെയും വകവരുത്തും എന്നാണ് ഭീഷണി കത്തിൽ പറയുന്നത്. എംഎൽഎ ഹോസ്റ്റലിൽ ലഭിച്ച കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ക്രിമിനൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഇതെന്ന് കത്തിൽ പറയുന്നുണ്ട്.

ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കം ആവാം ഇതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരിക്കെയാണ് ടിപി വധക്കേസ് പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.

പ്രതിപക്ഷവും തിരുവഞ്ചൂർ രാധാകൃഷ്ണനും മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. സംഭവത്തിൽ ഗൗരവകരമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും ആവശ്യപ്പെട്ടു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments