ഐ.ഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. സന്തോഷ് ഈപ്പനെ അറിയില്ലെന്നും ഫോണ്‍ നല്‍കിയിട്ടില്ലെന്നും വിനോദിനി ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. വിനോദിനി ഫോണ്‍ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതോടെ കസ്റ്റംസ് അവരെ
അതേസമയം, വിനോദിനി ബാലകൃഷ്ണന് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യുണിടാക് എം.ഡി സന്തോഷ് ഈപ്പനും പറഞ്ഞു. സ്വപ്‌ന സുരേഷിനാണ് ഫോണ്‍ നല്‍കിയത്. സ്വപ്‌ന ഫോണ്‍ ആര്‍ക്ക് കൈമാറിയെന്ന് അറിയില്ല. വിനോദിനിയെ അറിയില്ല. കോടിയേരിയെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പ്രതികരിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായും ഉദ്യോഗസ്ഥനുമായും തനിക്ക്് ഇടപാടില്ല. ചെന്നിത്തല അന്നത്തെ പരിപാടിയില്‍ ഫോണ്‍ വിതരണം ചെയ്തുവെന്നാണ് താന്‍ പറഞ്ഞിരുന്നത്. അദ്ദേഹത്തിന് ഫോണ്‍ നല്‍കിയെന്ന് പറഞ്ഞുവെന്നതിനെ കുറിച്ച് അറിയില്ല. യു.എ.ഇ കോണ്‍സുല്‍ ജനറലിന് നല്‍കാനാണ് വില കൂടിയ ഫോണ്‍ വാങ്ങിയത്. അത് നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹം അതിന് നന്ദിയും പറഞ്ഞിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി.
അതിനിടെ, വിവാദത്തില്‍ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എത്തി. വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്ന് പ്രതികരിച്ചു. നിയമപരമായ നടപടി എടുക്കട്ടെ. കേന്ദ്ര ഏജന്‍സി രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് ആദ്യം പറഞ്ഞത് സി.പി.ഐയാണ് അത് ശരിയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.