ലോഡുമായി വന്ന ടിപ്പര്‍ ലോറി നഗരമധ്യത്തില്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ പടിക്കല്‍ രാവിലെ ഏഴിനാണ് സംഭവം. കുമ്പഴ ഭാഗത്തു നിന്നും കരിങ്കല്ലുമായി ടൗണിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
ലോറിയുടെ പിന്നില്‍ ഇടതു വശത്തായുള്ള ടയര്‍ പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി. കരിങ്കല്ല് റോഡിലേക്ക് വീണു. ലോറിയുടെ മുന്‍ഭാഗം ഉയരുകയും ചെയ്തു. ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കില്ല.
വാട്ടര്‍ അതോറിറ്റിയുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള കാസ്റ്റ് അയണ്‍ പൈപ് കാരണമാണ് ഗര്‍ത്തം രൂപപ്പെട്ടത്. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും പോലീസ് നിരോധിച്ചു.