കോട്ടയം :
പാലാ എം എൽ എ മാണി സി കാപ്പൻ നടത്തുന്ന ഉണ്ണാവൃത സമരം ആളുകളെ തെറ്റിദ്ധരിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനുമുള്ള നടപടിയാണെന്ന് എൽഡിഎഫ്.
അസംബ്ലി തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ നടത്തിയ സമൂഹമാധ്യമ പ്രചരണം തികച്ചും ഐടി നിയമലംഘനം ആയിട്ടും പ്രതികളെ സംരക്ഷിക്കാൻ നടത്തുന്ന എംഎൽഎയുടെ സമരം ജനങ്ങൾ തിരിച്ചറിയും. ഏതു കുൽസിത മാർഗ്ഗം ഉപയോഗിചും വിജയിക്കുക എന്ന ദുഷ്ടലാക്കോടെ സമൂഹമാധ്യമങ്ങളിലൂടെ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിചും നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിചും മാണി സാറിനെയും കുടുംബത്തെയും ബോധപൂർവം അപകീർത്തിപ്പെടുത്തി കുറ്റവാളികളെ സംരക്ഷിക്കാനുള്ള ശ്രമം രാഷ്ട്രീയമായി നേരിടും.
മുഖ്യമന്ത്രി,പൊതുമരാമത്ത് മന്ത്രി വിവിധ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു അപവാദ പ്രചരണം നടത്തിയതിനെയും കാപ്പൻ ന്യായീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഇടതുമുന്നണി ഈ സമരത്തെയും പ്രചാരണത്തെയും എന്തു വില കൊടുത്തു എതിർക്കുമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ് പറഞ്ഞു