Pravasimalayaly

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി പി.എസ് പ്രശാന്ത് സിപിഎമ്മില്‍

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ കെപിസിസി സെക്രട്ടറി പി.എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്‍്‌ററില്‍ വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കളോടൊപ്പമാണ് പ്രശാന്ത് എകെജി സെന്‍്‌റിലെത്തിയത്. എ.വിജയരാഘവന്‍ സ്വീകരിച്ചു. ഒരു ഉപാധികളുമില്ലാതെയാണ് സിപിഎമ്മില്‍ ചേരുന്നതെന്നും പാര്‍ട്ടി പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും പ്രശാന്ത് പറഞ്ഞു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തുന്ന പാര്‍ട്ടിയായതിനാലാണ് സിപിഎമ്മില്‍ ചേരുന്നതെന്നും പ്രശാന്ത് പറഞ്ഞു.മനസമ്മാധാനത്തോടെ സ്വസ്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യം കോണ്‍ഗ്രസിലില്ല. കോണ്‍ഗ്രസും ഹൈക്കമാന്‍ഡും ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്നും പ്രശാന്ത് കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടമുങ്ങാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ ഇപ്പോഴത്തെ ഡിസിസി പ്രസിഡന്‍്‌റ് പാലോട് രവിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചതിന് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാലിനെതിരെ കടുത്ത ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

Exit mobile version