Sunday, October 6, 2024
HomeNewsKeralaകേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം: പ്ലസ് വണ്‍ പരീക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം: പ്ലസ് വണ്‍ പരീക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരീക്ഷ സ്‌റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആണ് ഇതുസംബന്ധിച്ച് ഹറജി പരിഗണിച്ചത്.

സെപ്റ്റംബര്‍ 13 വരെ പരീക്ഷ നിര്‍ത്തിവെച്ചുകൊണ്ടാണ് കോടതി ഉത്തരവ് കേസ് വീണ്ടും 13 ന് പരിഗണിക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാകള്‍ക്കും ഒരുപോലെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പരീക്ഷ നടത്താനുള്ള തീരുമാനമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാന്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളിലാണ്. ഒക്‌ടോബറില്‍ രാജ്യത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുകളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കടുംപിടുത്തം കാരണം കുഴപ്പത്തിലാകുന്നത് വിദ്യാര്‍ത്ഥികളാണെന്നും ഹര്‍ജിയില്‍ ചുണ്ടിക്കാണിച്ചിരുന്നു. സിബിഎസ്ഇ മാതൃകയില്‍ മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments