സംസ്‌ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നു

0
42

സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നു. ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കേ പ്രവേശനം അനുവദിക്കൂ.തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. അന്‍പതു ശതമാനം സീറ്റുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രദര്‍ശനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എ.സി. അടക്കം പ്രവര്‍ത്തിപ്പിക്കാം.

Leave a Reply