Pravasimalayaly

തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത:

തെക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലായിരിക്കും കൂടുതല്‍ മഴ കേരള്തില്‍ ലഭിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്രതി പിണറായി വിജയന്‍ പറഞ്ഞു. അറബിക്കടലിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ശാന്ത സമുദ്രത്തിലെ ചുഴലിക്കാറ്റും മഴക്കെടുതിയിലേക്ക് നയിച്ചു.

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 42 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതിള്‍ ഉരുള്‍പൊട്ടലില്‍ പെട്ട 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറു പേരെ കാണാതായിട്ടുണ്ട്. നിലവില്‍ 304 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കന്നതെന്നും അദേഹം വ്യക്തമാക്കി.

Exit mobile version