
രാജ്യത്ത് ഓക്സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്‌ഥാനം കേരളമെന്ന് ഓക്സിജൻ വിതരണം മേൽനോട്ടം വഹിക്കുന്ന പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു.
ദിവസം 199 ടൺ ഉൽപ്പാദിപ്പിക്കുവാനുള്ള ശേഷിയാണ് കേരളത്തിനുള്ളത്. കോവിഡ് ആവശ്യത്തിന് 30-35 ടണ്ണും മറ്റ് ആവശ്യങ്ങൾക്ക് 40-45 ടണ്ണുമാണ് ആവശ്യമാവുന്നത്. തമിഴ്നാടിന് 80-90 ടണ്ണും കർണാടകത്തിന് 30-40 ടണ്ണുമാണ് കേരളം നൽകുക.
ഫില്ലിങ് പ്ലാന്റുകള്‍ നൂറുശതമാനം പ്രവര്‍ത്തിപ്പിക്കുന്നുമില്ല. ആവശ്യം വന്നാല്‍ കൂട്ടാം. സംസ്ഥാനത്ത് 11 എ.എസ്.യു. (എയര്‍ സെപ്പറേഷന്‍ യൂണിറ്റ്) പ്ലാന്റുകളാണുള്ളത്. പാലക്കാട്ട് ഒരു എ.എസ്.യു. കൂടി ഒരു മാസത്തിനകം തുറക്കുമെന്ന് അധികൃതർ അറിയിക്കുന്നു.