പരിവർത്തൻ പുരസ്‌കാരം സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഏറ്റുവാങ്ങി

0
68

അയ്യൻകാളി സോഷ്യൽ സർവീസ് അസോസിയെറ്റഡ് ട്രസ്റ്റ് ഏർപ്പെടുത്തിയ പരിവർത്തൻ പുരസ്‌കാരം സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റിയ്ക്ക് വേണ്ടി സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഏറ്റുവാങ്ങി. നീലേശ്വരം ബങ്കളത്ത് നടന്ന സ്വാഭിമാന സംഗമത്തിലാണ് അവാർഡ് വിതരണം ചെയ്തത്.

അയ്യൻകാളി സോഷ്യൽ സർവീസ് അസോസിയേറ്റഡ് ട്രസ്റ്റ് ഏർപ്പെടുത്തിയ പരിവർത്തൻ പുരസ്‌കാരം സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ഏറ്റുവാങ്ങുന്നു

സദ്കർമ്മ പുരസ്‌കാരം കാലിക്കറ്റ് സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ കെ എസ് മാധവൻ ഏറ്റുവാങ്ങി.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംഗമം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു

കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

അയ്യൻകാളി സോഷ്യൽ സർവീസ് അസോസിയേറ്റഡ് ട്രസ്റ്റ് രക്ഷധികാരി കോട്ടറ വാസുദേവ്, ജനറൽ സെക്രട്ടറി ഡോ എ സനൽ കുമാർ, മുഖ്യ രക്ഷധികാരി ഡോ ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply