കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയായ ആംബര്‍ഗ്രിസുമായി 5 പേര്‍ മൂന്നാറില്‍ പിടിയിൽ

0
485

കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദ്ദിയായ ആംബര്‍ഗ്രിസുമായി 5 പേര്‍ മൂന്നാറില്‍ പിടിയിലായി. തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലെത്തിച്ച്‌ കൈമാറ്റം ചെയ്യുന്നതിനിടയിലാണ്‌ പ്രതികളെ വനപാലകര്‍ പിടികൂടിയത്‌.
തമിഴ്‌നാട്‌ ദിന്ധുക്കല്‍ ജില്ല വത്തലഗുണ്ട്‌ സ്വദേശിയായ മുരുകന്‍, രവികമാര്‍, തേനി ജില്ല വംശനാട്‌ സ്വദേശിയായ വേല്‍മുരുകന്‍, പെരിയകുളം സ്വദേശി സേതു, മൂന്നാര്‍ സെവന്‍മല എസ്‌റ്റേറ്റ്‌ സ്വദേശിയായ സേതു എന്നിവരാണ്‌ പിടിയിലായത്‌. പഴയ മൂന്നാറിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലെത്തിച്ച്‌ കൈമാറുന്നതിനിടയില്‍ വനം വകുപ്പിലെ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇവരെ പിടികൂടിയത്‌.
മൂന്നാര്‍ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസിനു കീഴിലുള്ള പെട്ടിമുടി ഫോറസ്‌റ്റ്‌ സ്‌േറ്റഷനിലെ ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ മൂന്നാര്‍ ഫോറസ്‌റ്റ്‌ റേഞ്ച്‌ ഓഫീസര്‍ ഹരീന്ദ്രനാഥ്‌ ആണ്‌ റെയ്‌ഡിന്‌ നേതൃത്വം നല്‍കിയത്‌. വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവൂ എന്ന്‌ റേഞ്ച്‌ ഓഫീസര്‍ പറഞ്ഞു. ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ തൃശൂരും മൂന്നംഗ സംഘത്തെ ആംബര്‍ ഗ്രീസുമായി വനം വിജിലന്‍സിന്റെ പിടിയിലായിരുന്നു.

Leave a Reply