Sunday, October 6, 2024
HomeNewsപിതൃ സ്മരണകളുമായി വീണ്ടും ഒരു കർക്കടകവാവ് എത്തുന്നു

പിതൃ സ്മരണകളുമായി വീണ്ടും ഒരു കർക്കടകവാവ് എത്തുന്നു

പിതൃ സ്മരണകളുമായി വീണ്ടും ഒരു കർക്കടകവാവ് എത്തുന്നു. കോവിഡ് ഉയർത്തുന്ന ഭീഷണി കാരണം ബലിഘട്ടങ്ങിളിലേക്കുള്ള പ്രവാഹം കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയുമുണ്ടാകില്ല.
ഈ വർഷത്തെ കർക്കടകവാവ് ബലി ഓഗസ്റ്റ് 8, (1196 കർക്കടകം 23 ) ഞായറാഴ്ചയും അമാവാസി തിഥിയും പൂയം ഗ്രഹമാണ് ശനി.

ഈ ശനിയുടെ സമ്പൂർണ ആധിപത്യമാണ് ഈ വർഷത്തെ കർക്കടകവാവ് ബലിക്ക് ഉള്ളത്. സംഖ്യ ശാസ്ത്രപ്രകാരം 8 ശനിയുടെ തിയതി, 8–ാം മാസം ഓഗസ്റ്റ്. ശനിയുടെ നക്ഷത്രമായ പൂയം, ശനിയുടെ രാശീ ചക്രത്തിലെ ആദ്യനക്ഷത്രമാണ് പൂയം, ഒപ്പം ജീവന്റെയും ആത്മാവിന്റെയും കാരകനായ സൂര്യന്റെ ആഴ്ചയായ ഞായറാഴ്ചയും.

പ്രധാന ബലിഘട്ടങ്ങൾ

കേരളത്തിൽ തിരുവല്ലം (വല്ലം) തിരുവനന്തപുരം, (മുല്ല) തിരുമുല്ലവാരം (കൊല്ലം), (നെല്ലി) തിരുനെല്ലി (വയനാട്), എന്നിവയാണ് പ്രധാനം. കൂടാതെ രാമേശ്വരം, കാശി, കന്യാകുമാരി, പമ്പയാറിന്റെ തീരം, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, വർക്കല പാപനാശം (ജനാർദ്ദനസ്വാമിക്ഷേത്രം) അരുവിപ്പുറം നദീതീരം (അരുവിപ്പൂറം ശിവക്ഷേത്രം). ശൈവ, വൈഷ്ണവ ക്ഷേത്രങ്ങൾക്ക്് സമീപം ഉള്ള ജലാശയങ്ങൾ ആണ് പലപ്പോഴും ബലിതർപ്പണകേന്ദ്രങ്ങൾ ആയി മാറുന്നത്.

പിതൃബലിയുടെ നേട്ടങ്ങൾ

ഈ പകർച്ചവ്യാധി കാലത്ത് വീട്ടിൽ ബലി കർമ്മങ്ങൾ പൂർത്തിയാക്കി സമീപത്തെ ജലാശയത്തിൽ സമർപ്പിച്ച് സ്നാനം നടത്തിയാൽ പിതൃമോക്ഷ പ്രാപ്തിയും പിതൃക്കളുടെ അനുഗ്രഹവും വന്നു ചേരും. പിതൃക്കളുടെ അനുഗ്രഹത്താൽ ഐശ്വര്യം, സൽസന്താനം, ബാധ്യതകളിൽ നിന്ന് മോചനം, സങ്കടമോചനം, ഭവനത്തിൽ വിവാഹാദി മംഗളകർമ്മ സാദ്ധ്യതകൾ എന്നിവ ഉണ്ടാകും.

പ്രവർത്തി വിജയം, മന:ശാന്തി, കടമ നിർവഹിച്ചതിലുള്ള സാഫല്യം എന്നിവ ഫലം. ബലിയോടോപ്പം തിലഹോമവും (തിലഹവനം) എള്ള്, എള്ളെണ്ണ, നാളീകേരം എന്നിവ ഉപയോഗിച്ച് നടത്താം. ക്ഷേത്രങ്ങളിൽ ചെയ്യുന്നതാണ് ഉത്തമം. പ്രദേശിക ആചാര ഭേദങ്ങളും ഈ വിഷയത്തിൽ ഉണ്ട്. നമുക്ക് നമ്മുടെ വംശീയ പൂർവികരെ നന്ദിയോടെ അനുസ്മരിക്കാനും ആദരവ് നൽകാനും കർക്കടക മാസത്തിലെ സവിശേഷമായ ഈ വാവ് ബലി ഭക്ത്യാദര പൂർവം ആചരിക്കാം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments