വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

0
35

മൂവാറ്റുപുഴ

വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
മൂവാറ്റുപുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിശ്ചയം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം യുവതിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അനന്തകൃഷ്ണന്‍ വീട്ടിലെത്തി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

യുവതി പ്രതിരോധിച്ചതോടെ ഇയാള്‍ പിന്മാറി. സംഭവത്തിന് പിന്നാലെ യുവതിക്ക് ജോലി വാഗ്ദാനം ചെയ്ത് ജൂലൈ 30ന് യുവാവ് 50000 രൂപ വാങ്ങിയതായും സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

Leave a Reply