Pravasimalayaly

സീറോ മലബാർ സഭ ഭൂമി ഇടപാട് വിഷയം: ഇടപെട്ട് വത്തിക്കാൻ

സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ സഭയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്ന് വത്തിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍. ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്നതാണ് കെ.പി.എം.ജി കമ്മിഷന്റെ റിപ്പോര്‍ട്ട്.
കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് പോകാതെ വിവാദം അവസാനിപ്പിക്കാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് സൂചന. കോട്ടപ്പടിയിലെ സഭയുടെ ഭൂമി വിറ്റ് നഷ്ടം നികത്താനാണ് നീക്കം. ഭൂമി വില്പന നടത്താനും തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുമാണ് സിനഡിന് നിര്‍ദ്ദേശം നല്‍കിയത്.

കര്‍ദിനാള്‍ ഭൂമി ഇടപാടുകാരനുമായി സംസാരിച്ചത് കേട്ടുവെന്നാണ് അന്ന് സഭയുടെ സാമ്പത്തീക കാര്യങ്ങളുടെ ചുമതലയുള്ള ഫാദര്‍ ജോഷി പുതുവ കമ്മീഷന് മുൻ പാ കെ നല്‍കിയ മൊഴി. തന്റെ പേരില്‍ ദീപിക പത്രത്തില്‍ പത്ത്‌കോടി രൂപ വിലമതിക്കുന്ന ഓഹരി എടുക്കാനാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ദല്ലാള്‍ സാജു വര്‍ഗീസിനോട് ആവശ്യപ്പെട്ടെതെന്ന് മൊഴിയില്‍ പറയുന്നു. പകരമായി സഭയ്ക്ക് നല്‍കാനുളള തുക സാവകാശത്തില്‍ തിരിച്ചടച്ചാല്‍ മതിയെന്ന ആനുകൂല്യം സാജു വര്‍ഗീസിന് നല്‍കി. ഇക്കാര്യം സ്ഥിരീകരിച്ച്‌ മോണ്‍സിഞ്ഞോര്‍ ആയ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംബാടൻ ന ൽ കിയ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.

അതിരൂപതയുടെ വസ്തുക്കളുടെ കസ്റ്റോഡിയന്‍ എന്ന നിലയില്‍ ഭൂമി വില്‍പ്പന നടത്തിയതിലും കോട്ടപ്പടി മേഖലയില്‍ ഭൂമി വാങ്ങിയതിലും കര്‍ദിനാളിന് വീഴ്ച പറ്റി. .ഭൂമിയുടെ വില്‍പ്പന വില നിശ്ചയിച്ചതില്‍ കൃത്യതയുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കര്‍ദിനാള്‍ ഏതെങ്കിലും രീതിയില്‍ സാമ്പത്തീക ലാഭം ഉണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

Exit mobile version