ഗര്‍ഭിണിയായതോടെ കാമുകനോടു വിവാഹഭ്യര്‍ഥന നടത്തിയ യുവതിയെ കൊലപ്പടുത്തി കായലില്‍ തള്ളിയ സംഭവത്തില്‍ കാമുകനും സുഹൃത്തായ സ്ത്രീയും അറസ്റ്റില്‍. പള്ളാത്തുരുത്തിക്കു സമീപം കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പുന്നപ്ര തെക്ക് സ്വദേശി അനിതയുടെ കൊലപാതകത്തിലാണ് കാമുകന് മലപ്പുറം എടത്തൂര് ഗ്രാമന്കുഞ്ഞ് പൂക്കോടം ഹൗസില്‍ പ്രബീഷ് (36), ഇയാളുടെ മറ്റൊരു കാമുകി കൈനകരി തോട്ടുവാത്തല പതിശേരി വീട്ടില്‍ രജനി (38) എന്നിവരെ നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. മൂവരും ഒരുമിച്ചുറങ്ങുന്നതിനിടെ പ്രതികള്‍ അനിതയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: പ്രബീഷും രജനിയും ഏറെക്കാലമായി ഒന്നിച്ചാണ് താമസം. ഇതിനിടെ അനിതയെ പ്രബീഷ് പരിചയപ്പെട്ടു. അനിത ഭര്‍ത്താവിനെയും രണ്ടുമക്കളെയും ഉപേക്ഷിച്ചാണ് കാമുകനൊപ്പം പോയത്. ഇരുവരും പല സ്ഥലങ്ങളിലായി ഒന്നിച്ചു കഴിഞ്ഞു. ഗര്‍ഭിണിയായതോടെ തന്നെ വിവാഹം ചെയ്യണമെന്ന് പ്രബീഷിനോട് അനിത ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ച പ്രബീഷ് അനിതയെ ഒഴിവാക്കാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് രജനിയുമൊത്ത് കൊലപാതകം ആസൂത്രണം ചെയ്തു. തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ച അനിതയെ തോട്ടുവാത്തലയിലുള്ള രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ച് മൂവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ രജനിയുടെ സഹായത്തോടെ പ്രബീഷ് അനിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് രാത്രിയോടെ മൃതദേഹം പള്ളാത്തുരുത്തി ഭാഗത്ത് കായിലില്‍ തള്ളുകയായിരുന്നുവെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ തന്നെ കൊലപാതക സൂചന നെടുമുടി പൊലീസിന് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രത്യേക അനേ്വഷണസംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ തിരിച്ചറിഞ്ഞു. അനിതയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാണ് പ്രബീഷിലേക്ക് അതിവേഗം എത്തിയത്.
തെളിവ് നശിപ്പിക്കാന്‍ പ്രബീഷ് സ്വന്തം മൊബൈല്‍ ഫോണ്‍ ആലപ്പുഴയിലെ ഒരു കടയില്‍ വിറ്റിരുന്നു. ഇതിനുശേഷം രജനിയുമൊത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. പ്രതികളെ തെളിവെടുപ്പിന് സംഭവസ്ഥലങ്ങളില്‍ എത്തിച്ചു.