Saturday, November 23, 2024
HomeLatest Newsകേരളം വോട്ട് രേഖപ്പെടുത്തി : അവസാന കണക്കുകളിൽ 73.58% പോളിംഗ് : വിജയപ്രതീക്ഷ പങ്കുവെച്ച് മുന്നണികൾ

കേരളം വോട്ട് രേഖപ്പെടുത്തി : അവസാന കണക്കുകളിൽ 73.58% പോളിംഗ് : വിജയപ്രതീക്ഷ പങ്കുവെച്ച് മുന്നണികൾ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങ് സമയം അവസാനിച്ചപ്പോള്‍ 73% കടന്ന് പോളിങ്. അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2016 ല്‍ 77.35 ശതമാനം പോളിങ്ങ് ആണ് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ കുറവ് രേഖപ്പെടുത്തിയെങ്കിലും അന്തിമ കണക്ക് പുറത്തുവന്നിട്ടില്ല. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

വടക്കന്‍ ജില്ലകളില്‍ ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് കണ്ണൂരും ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലുമാണ് രേഖപ്പെടുത്തിയത്. കണ്ണൂരില്‍ 77.02 ശതമാനമാണ് പോളിങ്. പത്തനംതിട്ടയില്‍ 65.05 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നാലെ പോളിങ് കുറഞ്ഞുവന്നു.

[IMG]

സംസ്ഥാനത്ത് ചിലയിടങ്ങളിലായി ചെറിയ സംഘര്‍ഷങ്ങളും കള്ളവോട്ട് പരാതികളും ഉയര്‍ന്നു. കഴക്കൂട്ടത്ത് രണ്ട് തവണ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സിപിഎം പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തകര്‍ത്തിരുന്നു. നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് തടസ്സപ്പെട്ടു.

കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും ഉണ്ടായത് പോളിങ്ങിനെ ബാധിച്ചു. പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ പ്രദേശങ്ങളിലാണ് ശക്തമായ മഴ ഉണ്ടായത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments