Wednesday, July 3, 2024
HomeLatest NewsEducation51 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു

51 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു

തിരുവനന്തപുരം :
51 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചു. തസ്തികകൾ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട്, ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 1, വനിതാ ശിശു വികസന വകുപ്പിൽ കെയർടേക്കർ (ഫീമെയിൽ), കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (പാർട്ട് ടൈം ജീവനക്കാരിൽനിന്ന് നേരിട്ടുള്ള നിയമനം), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ബോയിലർ ഓപ്പറേഷൻ), കാസർകോഡ് ജില്ല ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ് കന്നട മാധ്യമം -തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് മലയാളം മാധ്യമം -തസ്തികമാറ്റം), വിവിധ ജില്ലകളിൽ പ്രിൻറിങ് വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് 2, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം -പട്ടികവർഗം), വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം), വിവിധ ജില്ലകളിൽ ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം), വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (പട്ടികജാതി/പട്ടികവർഗം), കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (ഏഴാം എൻസിഎ- പട്ടികജാതി, പട്ടികവർഗം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിങ് ഒന്നാം എൻസിഎ- മുസ്ലിം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവ.പോളിടെക്നിക്കുകൾ) ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ് (ഒന്നാം എൻസിഎ- പട്ടികവർഗം).

അഭിമുഖം:
ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻസിഎ- മുസ്ലിം) (കാറ്റഗറി നമ്പർ 558/19), ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 2- അഗ്രികൾച്ചർ (392/19), കൊല്ലം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (അറബിക് എൻസിഎ- ഈഴവ/തിയ്യ/ബില്ലവ) (566/19), കേരള സെറാമിക്സ് ലിമിറ്റഡിൽ മൈൻസ്മേറ്റ് (26/18) തസ്തികളുടെ അഭിമുഖം നടത്താൻ തീരുമാനിച്ചു.

ചുരുക്കപ്പട്ടിക:
ഫുഡ് സേഫ്റ്റി ഓഫീസർ (499/19),
വിവിധ ജില്ലകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, പ്ലാനിങ് ബോർഡിൽ റിസർച്ച് ഓഫീസർ (പട്ടികജാതി/പട്ടികവർഗം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

സാധ്യതാ പട്ടിക:
കേരള ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റീഡർ ഗ്രേഡ് 2 (552/17), കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഇലക്ട്രിക്കൽ വൈൻഡർ (209/19) സാധ്യതാപട്ടിക ഉടൻ.

പരീക്ഷ:
വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടന്മാർ) പ്രായോഗിക പരീക്ഷയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രൊഡക്ഷൻ എൻജിനീയറിങ് (കാറ്റഗറി നമ്പർ 481/19).
വിവിധ ജില്ലകളിൽ പട്ടികജാതി വികസനവകുപ്പിൽ കുക്ക് (എൻസിഎ- മുസ്ലിം, ഒബിസി, ധീവര, വിശ്വകർമ, പട്ടികജാതി, എൽസി/എഐ) ഓൺലൈൻ പരീക്ഷയും നടത്താനും തീരുമാനിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments