Friday, November 22, 2024
HomeNewsKeralaസംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും; ഞായറാഴ്ച ആരാധനയ്ക്ക് അനുമതി,കൂടുതൽ ഇളവുകൾ ഇങ്ങനെ

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കും; ഞായറാഴ്ച ആരാധനയ്ക്ക് അനുമതി,കൂടുതൽ ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. കോളജുകള്‍ ഏഴിനും സ്‌കൂളുകളില്‍ നിര്‍ത്തിവച്ചിരിക്കുന്ന ക്ലാസുകള്‍ 14നും തുറക്കും. 

ഞായറാഴ്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം തുടരും. എന്നാല്‍ ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. ഇരുപതു പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് ഇരുന്നൂറു പേരെ മാത്രമേ അനുവദിക്കൂ.

കേരളത്തിലും മിസോറാമിലും കോവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നു. കേരളത്തിലെ ടിപിആര്‍ മൂന്നാഴ്ചയ്ക്കിടെ 13.3 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയര്‍ന്നുവെന്ന് കേന്ദ്രം പറയുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നത്.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments