Wednesday, December 25, 2024
HomeNewsKeralaസംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം, ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളിൽ നിയന്ത്രണം, ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാളുകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും. 25 സക്വയര്‍ ഫീറ്റിന് ഒരാള്‍ എന്ന നിലയില്‍ പ്രവേശനം നിയന്ത്രിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.

സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈനില്‍ ആക്കാന്‍ യോഗം നിര്‍ദേശിച്ചു. കോവിഡ് വ്യാപനം ശ്രദ്ധയില്‍ പെട്ടാല്‍ ഏതു സ്ഥാപനവും അടയ്ക്കാം. ഇക്കാര്യത്തില്‍ സ്ഥാപന മേധാവികള്‍ക്കു തീരുമാനമെടുക്കാം. ഗര്‍ഭിണികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കും. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് മുകളിലുള്ള ജില്ലകളില്‍ പൊതു പരിപാടികളില്‍ 50 പേരെ മാത്രമേ അനുവദിക്കൂ. ടിപിആര്‍ 30ന് മുകളില്‍ ആണെങ്കില്‍ പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കില്ല. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments