യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി റ്റി ചാക്കോയുടെ 57-ാം ചരമവാർഷികം ആചരിച്ചു

കേരളത്തിലെ കർഷക ലക്ഷങ്ങളുടെ കരുത്തനായ നേതാവായിരുന്നു പി ടി ചാക്കോ എന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സന്ദേശത്തിൽ അനുസ്മരിച്ചു. അഴിമതിയുടെ കറപുരളാത്ത കരുത്തനായ മുൻ ആഭ്യന്തരമന്ത്രി കേരളത്തിലെ സമകാലീന തലമുറയ്ക്ക് മാതൃകയാകേണ്ടതാണ്.

പി റ്റി ചാക്കോയുടെ ഇളങ്ങോയിപള്ളിയിലെ കല്ലറയിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് എൻ.അജിത് മുതിരമല ആദരാഞ്ജലി അർപ്പിച്ചു.

പാർട്ടി ജനറൽ സെക്രട്ടറി അഡ്വ: പി സി മാത്യു, വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്രമന്ത്രി അഡ്വ:പി സി തോമസ്,വാഴൂർ മണ്ഡലം പ്രസിഡൻ്റ് ജോൺ സി തോമസ്, കെ ടി യു സി സംസ്ഥാനസെക്രട്ടറി സാബു പേക്കാവിൽ, യൂത്ത്ഫ്രണ്ട് വാഴൂർ മണ്ഡലം പ്രസിഡൻ്റ് ജോയിജോൺ എന്നിവർ അനുസ്മരിച്ചു.