Pravasimalayaly

നയവും മനോഭാവവും മാറ്റിയാൽ കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുമെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്

കണ്ണൂർ: നയവും മനോഭാവവും കാഴ്ചപ്പാടും മാറ്റിയാൽ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായിമാറുമെന്ന് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് കണ്ണൂർ ജില്ല കമ്മിറ്റി “കേരളം ഇന്ന് നിക്ഷേപ സൗഹൃദ സംസ്‌ഥാനമാണോ..?” എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ സെമിനാറും ഓൺലൈൻ മെമ്പർഷിപ് ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയും ഉദ്യോഗസ്ഥ പീഡനവും അനാവശ്യമായ തൊഴിൽ സമരങ്ങളും നിക്ഷേപകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട് ‘ നിക്ഷേപസൗഹൃദമായ മറ്റു സംസ്ഥാനങ്ങളെ മാത്രമല്ല മറ്റു വികസിത രാജ്യങ്ങളെയും കേരളം മാതൃകയാക്കണം. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് ഇപ്പോൾ അവകാശപ്പെടുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിനു തുല്യമാണെന്നും അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.

എല്ലാ ജില്ലകളിലും വ്യവസായ പാർക്കുകൾ സർക്കാർ തലത്തിൽ ആരംഭിക്കണം. സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുവാൻ സർക്കാർ തലത്തിൽ പുതിയ നയം. രൂപപ്പെടുത്തണം. യുവ സംരഭകരെ വാർത്തെടുക്കുവാൻ യുവജന പ്രസ്ഥാനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. കേരളത്തിൽ നിക്ഷേപം വരുന്നതിന് അനിവാര്യമായി ചെയ്യേണ്ട കാര്യങ്ങൾ കേരളാ ധനകാര്യ വകുപ്പ് മന്ത്രിയുമായുഉള്ള ചർച്ചയിൽ യൂത്ത് ഫ്രണ്ട് ഉന്നയിച്ചിട്ടുണ്ടെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻ്റ്എൻ. അജിത് മുതിരമല മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ടെക്നോപാർക്ക് – ഇൻഫോപാർക്ക് മാതൃകയിൽകേരളത്തിലെ എല്ലാ ജില്ലകളിലും ഐടി പാർക്കും പുതിയ ടൗൺഷിപ്പും യൂത്ത്ഫ്രണ്ടിൻ്റെ പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ്.

കേരളാ യൂത്ത് ഫ്രണ്ട് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് രഞ്ജു മാത്യു ചാണാകാട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ: റോജസ് സെബാസ്റ്റ്യൻ, ജെയിസ് വെട്ടിയാർ, അരുൺ കുഴിപ്പള്ളിയിൽ, ജില്ലാ സെക്രട്ടറി ജിജോ അടവനാൽ, മനോജ് തുണ്ടിയിൽ, റോബിൻസ് മണ്ണനാൽ , വിനിൽ ബാബു, ജോഫിൻ ജോജി, എബിൻ ചെരുവിൽ പ്രിൻസ് പുഞ്ചക്കുന്നേൽ , നജീബ് പാറയ്ക്കൽ. ജാഫർ തയ്യുള്ളിതിൽ ബിനോയി തറപ്പേൽ , സജീവ് പാറയ്ക്കൽ, വിൽസൻ ഫ്രാൻസിസ് , ശ്രീനിവാസൻ ചെങ്ങളായി, ജോൺസൻ കുരിക്കാട്ടിൽ, അനിഷ് പോൾ, ബിനോയി ചോലപ്പള്ളി, ഷിന്റോ കുന്നോല , ബിനോയി തറപ്പേൽ , ബിനീഷ് മുണ്ടയ്ക്കൽ. തുടങ്ങിയവർ പ്രസംഗിച്ചു 

Exit mobile version