Pravasimalayaly

മുട്ടിൽ മരം മുറി അഴിമതി മറയ്ക്കാൻ മുഖ്യമന്ത്രി വിഫലശ്രമം നടത്തുന്നു : പി.ജെ. ജോസഫ് : കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു : യൂത്ത് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ്‌ അജിത് മുതിരമല അധ്യക്ഷത വഹിച്ചു



തൊട്ടുപുഴ

മുട്ടിൽ മരംമുറി വിവാദം മൂടി വയ്ക്കാൻ മുഖ്യമന്ത്രി കെപിസിസി പ്രസിഡന്റുമായി ബോധപൂർവ്വം വാഗ്വദം ഉണ്ടാക്കി രക്ഷപ്പെടാനുള്ള വിഫല ശ്രമം നടത്തുകയാണെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എം.എൽ.എ ആരോപിച്ചു.

ഇത്തരത്തിലുള്ള അനധികൃത മരം മുറിക്കൽ പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും , സംസ്ഥാത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും അദ്ധേഹം കൂട്ടി ചെർത്തു.

കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡന്റ്‌ എൻ അജിത് മുതിരമല. പാർട്ടി ചെയർമാൻ പി ജെ ജോസഫ് സമീപം

കേരള യൂത്ത് ഫ്രണ്ട് ജന്മദിന സമ്മേളനം തൊടുപുഴയിൽ ഗുഗിൾ മീറ്റിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത്ത് മുതിരമല അധ്യക്ഷതവഹിച്ചു.

ജോയി എബ്രാഹം Ex എം.പി.,
കെ ഫ്രാൻസിസ് ജോർജ് Ex.എം പി , തോമസ് ഉണ്ണിയാടൻ Ex എംഎൽഎ , അപു ജോൺ ജോസഫ് , എം.ജെ ജേക്കബ്. ,ജോസഫ് ജോൺ ,ജോസി ജേക്കബ് , സജി മഞ്ഞക്കടമ്പിൽ , കെ.വി. കണ്ണൻ,
എം.മോനിച്ചൻ , ഷീല സ്റ്റീഫൻ , ബൈജു വറവുങ്കൽ, ADV എബി തോമസ്, ക്ലമന്റ് ഇമ്മാനുവൽ , ബിനോയി മുണ്ടക്കമറ്റം,ജയിസ് ജോൺ , ഷിബു പൗലോസ്, തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version