കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെ ഉടലെടുത്ത അക്രമസംഭവങ്ങളെ അപലപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച (എസ് കെ എം). ഇത്തരം സംഭവങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അസ്വീകാര്യമാണെന്നും എസ് കെ എം പ്രസ്താവനയില്‍ അറിയിച്ചു.

ചില സംഘടനകളും വ്യക്തികളും നിശ്ചിത റൂട്ടില്‍ നിന്ന് മാറി പരേഡ് നടത്തിയെന്നും അപലപനീയ സംഭവങ്ങളില്‍ പങ്കാളികളായെന്നും പ്രസ്താവനയില്‍ പറയുന്നു. ചില സാമൂഹിക വിരുദ്ധ ശക്തികള്‍ നുഴഞ്ഞുകയറി. അല്ലായിരുന്നുവെങ്കില്‍ പ്രതിഷേധം സമാധാനപൂര്‍ണമാകുമായിരുന്നു.

സമാധാനമാണ് വലിയ ശക്തിയെന്ന് വിശ്വസിക്കുന്നവരാണ് തങ്ങള്‍. അക്രമങ്ങള്‍ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.