Saturday, November 23, 2024
HomeNewsKeralaട്വന്റി20 പ്രവര്‍ത്തകന്റെ കൊലപാതകം; ജഡ്ജിക്ക് സിപിഎം ബന്ധം; കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി

ട്വന്റി20 പ്രവര്‍ത്തകന്റെ കൊലപാതകം; ജഡ്ജിക്ക് സിപിഎം ബന്ധം; കോടതി മാറ്റാന്‍ ഹൈക്കോടതി അനുമതി

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജഡ്ജിക്ക് സിപിഎം ബന്ധമുള്ളതിനാല്‍ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ദീപുവിന്റെ അച്ഛനാണ് ഹൈക്കോടതിയെ സമീപിച്ചത്. 

നാല് പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു. എസ് സി/ എസ്ടി ആക്ട് കൂടി ഉള്ളതിനാലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണിച്ചത്.പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെ ഈ കോടതിയില്‍ നിന്ന് മകന്റെ കൊലപാതകത്തില്‍ നീതി ലഭിക്കില്ലെന്ന തോന്നല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ദീപുവിന്റെ അച്ഛന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുമ്പോള്‍ സ്വാഭാവികമായി പ്രതികളുടെ ജാമ്യഹര്‍ജിയുടെ നോട്ടീസ് തങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നു. അത് നല്‍കിയില്ല. 

പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായത് ഡിവൈഎഫ് ജില്ലാ സെക്രട്ടറിയാണ്. ജഡ്ജി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ മകളുമാണ്. പാര്‍ട്ടിയുമായി അവര്‍ അടുത്തബന്ധം പുലര്‍ത്തുന്നയാളാണ്. അത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചില തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായും ഇവര്‍ ഹൈക്കോടതിയെ അറിയിച്ചു.  ഈ കോടതി കേസ് പരിഗണിച്ചാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും അതുകൊണ്ട് കേസ് പരിഗണിക്കുന്നത് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. സിപിഎം ബ്രാഞ്ച്  സെക്രട്ടറി ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments