മാഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതിൽ നിന്നു കെ.കെ.ശൈലജയെ വിലക്കിയ സിപിഎം, കേരളത്തിൽ 8 പേരെ വെടിവച്ചു കൊല്ലാൻ നേതൃത്വം നൽകിയ കമ്യൂണിസ്റ്റ് ഭരണാധികാരി കൊടുക്കുന്ന അവാർഡുകൾ ആർക്കെങ്കിലും സ്വീകരിക്കാനാകുമോ എന്നു ചിന്തിക്കുന്നതു നല്ലതാണെന്നു കെ.കെ.രമ എംഎൽഎ. മാവോയിസ്റ്റുകളെന്ന പേരിൽ 8 പേരെ കൊലപ്പെടുത്തിയത് ഇടതുപക്ഷ ഭരണത്തിനു കീഴിലാണ്. ആർഎംപി ജില്ലാ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു കെ.കെ.രമ.ഭരണപക്ഷത്തിന്റെ രാഷ്ട്രീയപക്ഷം ഏതാണെന്നു വ്യക്തമാക്കണം. ആദിവാസിഭൂമി വരെ കയ്യേറുന്നവരെ സംരക്ഷിക്കുകയും അഴിമതിക്കു കളമൊരുക്കാൻ ലോകായുക്തയുടെ പല്ലും നഖവും അരിയുകയും ചെയ്യുന്നവരെ ഇടതുപക്ഷം എന്നു വിളിക്കാനാകില്ലെന്ന് കെ കെ രമ കൂട്ടിച്ചേർത്തു.