Wednesday, November 27, 2024
HomeNewsKerala‘ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി’: എംഎം മണി; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

‘ആ മഹതി വിധവയായിപ്പോയി, അതവരുടെ വിധി’: എംഎം മണി; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച വടകര എംഎല്‍എ കെകെ രമയ്ക്ക് എതിരെ പരോക്ഷ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. ‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയത്.
എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കര്‍ എംബി രാജേഷ് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികള്‍ സ്പീക്കര്‍ നിര്‍ത്തിവെച്ചു.
പത്ത് മിനിറ്റിന് ശേഷം സ്പീക്കര്‍ സഭ നടപടികള്‍ പുനരാരംഭിച്ചു. എന്നാല്‍ പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ എം എം മണിക്ക് പറയാനുള്ളത് തുടര്‍ന്ന് പറയട്ടെയെന്നാണ് സ്പീക്കര്‍ സ്വീകരിച്ച നിലപാട്. എം എം മണി പ്രസംഗിക്കാന്‍ വീണ്ടും എഴുന്നേറ്റു. പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments