പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം; മഗ്‌സെസെ അവാർഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെ കെ ശൈലജ

0
24

മഗ്‌സെസെ അവാർഡ് നിരസിച്ചത് സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. വ്യക്തി എന്ന നിലയിലായിരുന്നു അവാർഡിന് പരിഗണിച്ചത്. താനടക്കം പാർട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനമാണെന്ന് കെ കെ ശൈലജ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു. പാർട്ടിയുടെ കൂട്ടായ തീരുമാനമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു. ശൈലജ ഒരാഴ്ച മുൻപ് വിളിച്ചു കാര്യം അറിയിച്ചിരുന്നുവെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

മഗ്സസെ അവാർഡിനായി മുൻ മന്ത്രി കെ കെ ശൈലജയെ തെരഞ്ഞെടുത്തിട്ടുണ്ടും അവാർഡ് നിരസിച്ചതിന് പിന്നിൽ സിപിഎമ്മിൻറെ ഇടപെടലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സിപിഎം അനുമതി ഇല്ലാത്തത് കാരണമാണ് അവാർഡ് നിരസിച്ചത് എന്നാണ് സൂചന. കൊവിഡ് പ്രതിരോധ പ്രവർത്തനം കണക്കിലെടുത്തായിരുന്നു ശൈലജയെ അവാർഡിന് തെരെഞ്ഞെടുത്തത്. അവാർഡ് സ്വീകരിക്കാൻ ആകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു.

ഫിലിപ്പീൻസ് മുൻ പ്രസിഡൻറ് രമൺ മഗ്സസെയുടെ പേരിലുള്ള പുരസ്‌കാരത്തിനാണ് കെ കെ ശൈലജയെ പരിഗണിച്ചത്. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നേതൃത്വ നൽകിയതിൻറെ പേരിലാണ് രമൺ മഗ്സസെ അവാർഡ് ഫൗണ്ടേഷൻ ശൈലജയെ 64-ാമത് മഗ്സസെ അവാർഡിന് തെരഞ്ഞെടുത്തത്. എന്നാൽ, കൊവിഡ് പ്രതിരോധം സർക്കാരിൻറെ കൂട്ടായ പ്രവർത്തനമാണ് എന്ന വിലയിരുത്തലിൽ പാർട്ടി ഇടപെട്ട് അവാർഡ് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
 

Leave a Reply