Monday, January 20, 2025
HomeNewsKeralaദളിത് ക്രൈസ്തവ വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കേന്ദ്രസർക്കാർ നടപടികൾ സ്വാഗതാർഹമെന്ന് സി എസ്...

ദളിത് ക്രൈസ്തവ വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കേന്ദ്രസർക്കാർ നടപടികൾ സ്വാഗതാർഹമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്

ദളിത് ക്രൈസ്തവ വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കേന്ദ്രസർക്കാർ നടപടികൾ സ്വാഗതാർഹമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്

പോസ്റ്റിന്റെ പൂർണ്ണരൂപം

ദളിത് ക്രൈസ്തവ വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുവാനുള്ള കേന്ദ്ര സർക്കാർ നടപടി സ്വാഗതാർഹം.ദളിത് ക്രൈസ്തവ വിഭാഗങ്ങളെ പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തുവനുള്ള കേന്ദ്ര സർക്കാർ നടപടികൾ സ്വാഗതം ചെയ്യുകയാണ്. അനുഭവിച്ച് വന്ന കൊടിയ അയിത്തവും പീഢനവും പിന്നോക്കാവസ്ഥയും അതിനപ്പുറം ഒരു രക്ഷയെ കണ്ടെത്താൻ കഴിയും എന്നുള്ള പ്രത്യാശയുമാണ് പട്ടികജാതിക്കാർ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ കാരണം.മതം മാറിയെന്ന കാരണത്താൽ സാമൂഹ്യ നീതിയും പ്രതിനിധ്യവും നിഷേധിയ്ക്കപ്പെട്ടവരാണ് ദളിത് ക്രൈസ്തവർ. എന്നാൽ ഇന്നും മാറ്റി നിർത്തപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരുമായ ഒരു പ്രത്യേക വിഭാഗമായി ഈ ജനത നിലകൊള്ളുകയാണ്.അർഹതയുള്ള ന്യൂനപക്ഷ അവകാശങ്ങളും സഭ സ്‌ഥാപനങ്ങളിൽ നിന്നും ദളിത് ക്രൈസ്തവർക്ക് ലഭിയ്ക്കാത്തത് ജാതി വിവേചനത്തിന്റെ ഉദാഹരണമാണ്. രാഷ്ട്രീയ ഉദ്യോഗസ്‌ഥ അധികാര മേഖലകളിൽ ജനസംഖ്യാനുപാതികമായി ദളിത് ക്രൈസ്തവരുടെ പ്രാതിനിധ്യം കുറവാണെന്നും നിലവിലെ പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണം അതേപടി നിലനിർത്തി ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം നൽകാൻ കേരള സർക്കാരും തീരുമാനം കൈക്കൊള്ളണമെന്നുള്ളത് സി എസ് ഡി എസിന്റെ കാലങ്ങളായുള്ള ആവശ്യമാണ് ഇതിന് വേണ്ടി സി എസ് ഡി എസ് നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് നിലവിൽ ഈ ആവശ്യവുമായ് സമര രംഗത്തുമാണ്.

സംവരണത്തിന്റെ മാനദണ്ഡം അട്ടിമറിച്ചു കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നടപ്പാക്കാൻ കേന്ദ്ര ഗവർമെന്റ് തീരുമാനിച്ചപ്പോൾ അത് ആദ്യം നടപ്പാക്കിയത് കേരള സർക്കാരാണന്നത് നാം മറന്നിട്ടില്ല, അതിനെ നാം ഉത്കണ്ഠയോടെ നോക്കി കാണുകയുമാണ്.കേന്ദ്ര സർക്കാർ തീരുമാനത്തെ ദലിത് ക്രൈസ്തവർ പ്രതീക്ഷയോടെ നോക്കി കാണുകയാണ്. ഒപ്പം കേരള സർക്കാരിനെയും പ്രാതിനിധ്യത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞുളള ജനഹിതമറിഞ്ഞുള്ള തീരുമാനങ്ങൾക്കായി കാത്തിരിക്കാം…ജയ് ഭീം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments