Pravasimalayaly

സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ നിർത്തലാക്കാനുള്ള സംസ്ഥാന ഗവൺമെൻറ് തീരുമാനം പുനപരിശോധിക്കണമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ്

കോട്ടയം

സ്പെഷ്യൽ റിക്രൂട്മെന്റ് സെൽ നിർത്തലാക്കുവാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് സി എസ് ഡി എസ് സംസ്‌ഥാന കമ്മിറ്റികോട്ടയം : സർക്കാർ ഉദ്യോഗ തസ്തികളിലേക്ക് പട്ടിക വിഭാഗങ്ങളുടെ റിക്രൂട്മെന്റ് നടപടികൾ കാര്യക്ഷമമാക്കി നടത്തുന്ന പൊതുഭരണ വകുപ്പ് (ബി) നിർത്തലക്കുവാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ആവശ്യപ്പെട്ടു.

പട്ടിക വിഭാഗങ്ങൾക്കായുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയും താൽക്കാലിക നിയമനങ്ങൾ സൃഷ്ടിച്ചും സംവരണ അട്ടിമറികൾ തുടരുന്നതിനിടെ പട്ടിക വിഭാഗങ്ങളുടെ പ്രതിനിധ്യം ഉറപ്പ് വരുത്തുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ നിർത്തലാക്കുന്നത്തോടെ ഈ വിഭാഗങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുമെന്നും സർക്കാർ ഈ നടപടിയിൽ നിന്നും പിന്മാറി പൊതുഭരണ സെൽ ബി കൂടുതൽ ശക്തിപ്പെടുത്തണമെന്നും കെ കെ സുരേഷ് ആവശ്യപ്പെട്ടു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

കേരളത്തിലെ 112 സർക്കാർ ഡിപ്പാർട്ട്മെൻറുകളും നാല് സെക്രട്ടറിയേറ്റ് 93 പൊതുമേഖലാ സ്ഥാപനങ്ങളും 162 സ്ഥാപനങ്ങളും അക്കാദമികൾ, ശാസ്ത്ര സാങ്കേതിക ഗവേഷണസ്ഥാപനങ്ങളും 32 വെൽഫെയർ ബോർഡുകളും 3 ഡിപ്പാർട്ട്മെന്റ് അതോറിറ്റികളും 16 യൂണിവേഴ്സിറ്റികളും 16 ട്രൈബ്യൂണലുകളും 28 കമ്മീഷനുകളും 3 ക്യാൻസർ സെന്റററുകളും അഞ്ച് ദേവസ്വം ബോർഡുകളും ഒരു ദേവസ്വം ബോർഡ് റിക്രൂട്മെന്റ് ബോർഡും ഒരു പബ്ലിക് സർവീസ് കമ്മീഷനുമുൾപ്പെടെ 483 ഗവൺമെന്റ് സ്ഥാപനങ്ങങ്ങളാണ് ഉള്ളത്. ഈ സ്ഥാപനങ്ങളിൽ എല്ലാം സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നതിനായി സെക്രട്ടറിയേറ്റിൽ പൊതുഭരണവകുപ്പ് നിലവിൽ ഉണ്ട്. ഭരണഘടനയുടെ അനുച്ഛേദം 16/4 -355 പ്രകാരം സ്റ്റേറ്റ് സർവീസിൽ പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിന് സംവരണം ഏർപ്പെടുത്തുന്നതിന് സംസ്ഥാന ഗവൺമെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം കേരളത്തിലെ സ്റ്റേറ്റ് സർവീസിൽ പട്ടിക വിഭാഗക്കാരുടെ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പ് വരുത്താൻ എസ് സി വിഭാഗങ്ങൾക്ക് 8% വും എസ്.റ്റി വിഭാഗങ്ങൾക്ക് 2% വും കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് ചാർട്ട് റൂൾ 17 പ്രകാരം സ്പെഷ്യൽ റിക്രൂട്ട് മെന്റ് നടത്താൻ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും പട്ടികവിഭാഗക്കാരുടെ എണ്ണത്തിൽ എത്ര കുറവുണ്ടെന്ന് വിവരം എല്ലാ വർഷവും ശേഖരിച്ചു എണ്ണത്തിലെ കുറവ് പരിഹരിച്ച് വേക്കൻസികൾ റിസർവ് ചെയ്യുന്നതിനായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു പിഎസ് സ്സിയെ അറിയിച്ചു നടപടികൾ ഏകോപിപ്പിക്കുന്നതാണ് പൊതുഭരണ സെൽ B . 12 സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ ഉൾപടെ 483 സ്ഥാപനങ്ങളിലെ പട്ടിക വിഭാഗ പ്രതിനിധ്യ കുറവുണ്ട്. എന്നാൽ 89 ഡിപാർട്ട്മെന്റുകളിലെ മാത്രമാണ് പട്ടിക വിഭാഗക്കാരുടെ പ്രാതിനിധ്യ കുറവ് സെഷ്യൽ റിക്രൂട്ട്മെന്റ് വഴി നടത്തുന്നത്.പട്ടിക വിഭാഗക്കാരുടെ കുറവുണ്ടെങ്കിലും ആ വേക്കൻസികൾ മറ്റു സമൂഹത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന വ്യവസ്ഥ നിലവിൽ വേക്കൻസി ഇല്ല എന്ന കാരണം പറഞ്ഞു ചില വകുപ്പുകളിൽ ചെയ്യുന്നുണ്ട്. ഒഴിവുകൾ ഒന്നും പി എസ് സി റിപ്പോർട്ട് ചെയ്യുന്നില്ല. ഇങ്ങനെ എംപ്ലോയിമെന്റ് സെൽ റിസർവ് ചെയ്ത തസ്തികകളിൽ പോലും ഈ വിഭാഗക്കൾക്ക് നിയമനം ലഭിക്കുന്നില്ലായെന്നത് വളരെ ഉത്കണ്ഠയോട് കൂടിയാണ് നാം നോക്കി കാണുന്നത്. സംസ്ഥാനത്തെ 93 പൊതുമേഖല സ്ഥാപനങ്ങളിലെ പട്ടിക വിഭാഗ പ്രാതിനിധ്യം പരിശോധിക്കാൻ ആസൂത്രണ കാര്യ വകുപ്പിനെ ചുമതലപ്പെടുത്തിയെങ്കിലും പ്രതിനിധ്യ സംവരണം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി ബന്ധപെട്ട വകുപ്പിന് കൈമാറി നൽകുകയല്ലാതെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നതിനായുള്ള ഉത്തരവുകൾ ഒന്നും ഇത് വരെ പുറപ്പെടുവിച്ചിട്ടില്ല എന്നത് കാണാൻ കഴിയും. 93 പൊതുമേഖല സ്ഥാപനങ്ങളിലും ഇപോൾ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടക്കുന്നില്ല. നിയമനങ്ങൾ പി എസ് സിക്ക് യഥാസമയം വിടാത്തത് കൊണ്ട് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ കഴിയുന്നില്ല. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾ പോലും സംവരണ തത്വം പാലിച്ച് മാത്രമെ നിയമനം നടത്താവൂ എന്ന സംവരണ ഉത്തരവ് ഉണ്ട്. എന്നാൽ ഭൂരിപക്ഷം പൊതുമേഖല സ്ഥാപനങ്ങളിലും എംപ്ളോയിമെന്റ് എക്സ് ചേഞ്ച് വഴിയല്ല്ലാതെ സംവരണ തത്വങ്ങൾ അട്ടിമറിച്ച് താത്കാലിക നിയമനങ്ങൾ നടത്തി ചില സ്വന്തക്കാർക്കും രാഷ്ട്രീയ തമ്പുരാക്കൻമാരുടെ മക്കൾക്കും ജോലി സ്ഥിരപ്പെടുത്തി കൊടുക്കുന്ന പണിയാണിവിടെ നടക്കുന്നത്. ഓരോ ഡിപ്പാർട്മെന്റുകളിലെയും സ്ഥാപനങ്ങളിലെയും പട്ടിക വിഭാഗ പ്രാതിനിധ്യത്തെ സംബന്ധിച്ച് കണക്ക് ഓൺലൈനായി സമർപ്പിക്കുന്നതിന് വി സ്മാർട്ട് എന്ന സോഫ്റ്റ് വെയർ നിർമിക്കാൻ 25 ലക്ഷം രൂപയാണ് പൊതുഭരണ വകുപ്പ് കെൽട്രോണിന് 5 വർഷം മുൻപ് നൽകിയത്. എന്നാൽ സ്റ്റോഫ്റ്റ് വെയർ നിർമിക്കാൻ കെൽട്രോണിന് ഇത് വരെ കഴിഞ്ഞിട്ടില്ല. സോഫ്റ്റ്വെയർ പ്രത്യേകമായി നിർമ്മിക്കുന്നതിന് പൊതു ഭരണ വകുപ്പും താൽപര്യം കാണിക്കുന്നില്ല. ദേവസ്വം ബോർഡിൽ നിയമനങ്ങൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വ്യവസ്ഥ ഉൾപെടുത്തിയിട്ടില്ല.കാരണം പട്ടികജാതി വിഭാഗങ്ങൾ അങ്ങനെ ഉൾപ്പെടുത്തിയാൽ അവർക്ക് പ്രാതിനിധ്യം ലഭിക്കുമെന്നുള്ളതാണ് കാരണം. നിയമസഭാ സെക്രട്ടറിയേറ്റിലും പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച് സ്പെഷ്യൽ റിക്രൂട്ട്മെന്റ്റിനായി വേക്കൻസി റിസർവ് ചെയ്ത് കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം പൊതുഭരണ എംപ്ലോയിമന്റ് A സെക്ഷന് നൽകിയാൽ നിയമസഭാ സെക്രട്ടറിയേറ്റിൽ നിരവധി പട്ടികജാതി വിഭാഗക്കാർക്ക് ജോലി സ്ഥിരത ഉറപ്പു വരുത്താൻ കഴിയും. പൊതു ഭരണ എംപ്ലോയിമെന്റ് സെൽ Bസെക്ഷൻ പിൻവലിച്ച് തീരുമാനം അടിയന്തിരമായി പുനപരിശോധിച്ചും പൊതുഭരണ എംപ്ലോയിമെന്റ് സെൽ B ശക്തിപ്പെടുത്തണമെന്നും ചേരമസാംബവ ഡവലപ്മെന്റ് സൊസൈറ്റി ആവശ്യപ്പെടുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ഉദ്യോഗപ്രാതിനിധ്യവും സ്പെഷ്യൽ റിക്രൂട്ട്മെന്റ് ലഭിക്കേണ്ട ആനുകൂല്യങ്ങളും തട്ടിത്തെറിപ്പിക്കാൻ സംസ്ഥാന ഗവൺമെന്റ് ഉത്തരവ് നിമിത്തമാകും എന്നത് ആശങ്കയോട് കൂടിയാണ് നാം നോക്കിക്കാണുന്നത്. ഈ നീതി രഹിത ജനാധിപത്യ വിരുദ്ധ തീരുമാനം പിൻവലിച്ചില്ലായെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സി എസ് ഡി എസ് തുടക്കം കുറിക്കുമെന്ന് ഓർമ്മപ്പെടുത്തുന്നു.

Exit mobile version