Saturday, October 5, 2024
HomeNewsKeralaഅധ്വാനവർഗ സിദ്ധാന്തം: ക്രിയാത്മകമായ രാഷ്ട്രീയ-സാമ്പത്തിക ദർശനം ; ശശി തരൂർ എം.പി

അധ്വാനവർഗ സിദ്ധാന്തം: ക്രിയാത്മകമായ രാഷ്ട്രീയ-സാമ്പത്തിക ദർശനം ; ശശി തരൂർ എം.പി

പാലാ: ജനാധിപത്യ -സോഷ്യലിസ്റ്റ് വ്യവസ്ഥിതികളുടെ പരിമിതികൾ മനസ്സിലാക്കി, കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ദർശനമാണ് അധ്വാനവർഗ സിദ്ധാന്തമെന്ന് ശശി തരൂർഎം.പി.

കേരളാ കോൺഗ്രസ് എം നേതാവും മുൻമന്ത്രിയുമായ കെ.എം.മാണിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂർ. കേരള സമ്പദ് വ്യവസ്ഥയിൽ അധ്വാനവർഗ സിദ്ധാന്തത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ കെ.എം.മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസേർച്ച് ചെയർപേഴ്സൺ നിഷ ജോസ് കെ.മാണി വിഷയാവതരണം നടത്തി.

ടെക്നോപാർക്ക് മുൻ സി.ഇ.ഒ. ജി.വിജയരാഘവൻ, പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ജോസ് ജേക്കബ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ജോർജ് കുളങ്ങര, സുജ ജോർജ്, പയസ് കുര്യൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കുത്തു.ലേബർ ഇന്ത്യ കോളേജും കെ.എം.മാണി സെന്റർ ഫോർ ബഡ്ജറ്റ് റിസേർച്ചും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments