Pravasimalayaly

കെ.എം മാണി സാറിൻ്റെ ജന്മദിനം രക്തദാന ദിനമായ് ആചരിച്ച് -കെ.എസ്.സി(എം)

കോട്ടയം

കെ.എം മാണി സാറിൻ്റെ ജന്മദിനം രക്തദാന ദിനമായ് ആചരിച് കെ.എസ്.സി(എം) കോട്ടയം ജില്ലാ കമ്മറ്റി. കെ.എം മാണി സാറിൻ്റെ 89 മത് ജന്മദിനത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 89 വിദ്യാർത്ഥികൾ രക്തദാനം നടത്തി.രക്തദാന ക്യാമ്പ് ജില്ലാതല ഉദ്ഘാടനം കേരളാ കോൺഗ്രസ്(എം) സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ് Ex MLA നിർവഹിച്ചു,

കിൻഫ്രാ ചെയർമാൻ ജോർജ്കുട്ടി അഗസ്ത്തി മുഖ്യപ്രഭാഷണം നടത്തി. മെഡിസിറ്റി ഡയറക്‌ടർ ഫാ. ഇമ്മാനുവൽ പാറെക്കാട്ട്, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാലാ യൂത്ത്ഫ്രണ്ട്(എം) ജില്ലാ പ്രസിഡൻ്റ എൽബി അഗസ്റ്റിൻ, കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ, സെക്രട്ടറി ജിൻ്റോ ജോസഫ്, അമൽ ചാമക്കാല, ഡൈനോ കുളത്തൂർ, ആദർശ് മാളിയേക്കൽ, പ്രിൻസ് തോട്ടത്തിൽ, ആൻസൺ ടി ജോസ്, തോമസ് ചെമ്മരപ്പള്ളി, ജോ കൈപ്പൻപ്ലാക്കൽ, ആകാശ് കൈതാരം, ആൽവിൻ ഞായറുകുളം, അഖിൽ മാടക്കൽ, എബിൻ ഏറ്റുമാനൂർ ജോൺസ് V ജയിംസ്, ആൽഫിൻ T.P, സാവിയോ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.

Exit mobile version