Sunday, January 19, 2025
HomeNewsകെ.എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃക.അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

കെ.എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃക.അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

മുണ്ടക്കയം: കേരള കോൺഗ്രസ് (എം) മുൻ ചെയർമാനും ദീർഘകാലം മന്ത്രിയുമായിരുന്ന കെ.എം മാണി കാരുണ്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ അഭിപ്രായപ്പെട്ടു. യശ ശരീരനായ കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം)പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഞ്ചിയാനി സ്നേഹ ദീപം ആശ്രമത്തിൽ നടത്തിയ കാരുണ്യ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ കെ.ജെ തോമസ് കട്ടയ്ക്കൽ,ചാർലി കോശി, സംസ്ഥാന കമ്മിറ്റിയങ്ങങ്ങളായ അംഗം തങ്കച്ചൻ കാരക്കാട്, ജാൻസ് വയലിക്കുന്നൽ, ജോസ് കല്ലൂർ,ജോസ് കൊച്ചുപുര, നിയോജകമണ്ഡലം സെക്രട്ടറിമാരായ സോജൻ ആലക്കുളം, ഷോജി അയലിക്കുന്നൽ, കെ.പി സുജിലൻ, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മോളി ദേവസ്യ വാഴപ്പനാടിയിൽ, ഗ്രാമപഞ്ചായത്ത് അംഗം ഷീലമ്മ ഡൊമിനിക്, വാർഡ് പ്രസിഡണ്ട് ജോയ് ചീരൻ കുന്നേൽ,ഇഞ്ചിയാനി ഹോളി ഫാമിലി പള്ളി വികാരി ജോസഫ് കല്ലുപുറത്ത്,കെ.എസ്.സി നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളിയിൽ,ഇഞ്ചിയാണി സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ ജേക്കബ് കല്ലുർ,ഇഞ്ചിയാനി സ്നേഹ ദീപം ആശ്രമം മദർ സൂപ്പീരിയർ സിസ്റ്റർ. ബീന,സനീഷ് ഷാജി എന്നിവർ സംസാരിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments