കോട്ടയം
കേരളാ കോൺഗ്രസ്സ് (എം) പാർട്ടിയുടെ മുൻ ചെയർമാൻ കെ.എം. മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കെ.എം. മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആയിരം കേന്ദ്രങ്ങളിൽ കെ.എം. മാണി സ്മൃതിസംഗമം സംഘടിപ്പിക്കും. 25 മുതൽ 30 വരെ കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സ്മൃതി സംഗമം സംഘടിപ്പിക്കുക.
ഹൃദയത്തിൽ മാണി സാർ എന്ന പേരിൽ സംഘടിക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ വിവിധ സ്ഥലങ്ങളിൽ പങ്കെടുക്കും. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ മാണി സാറിനൊപ്പം പ്രവർത്തിച്ച പ്രമുഖർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണിയും എം.പി, എം.എൽ.എമാർ പാർട്ടിയുടെ മുതിർന്ന നേതാക്കളും സ്മൃതസംഗമത്തിൽ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി ഭവന സന്ദർശനവും ലഘുലേഖ വിതരണവും നടത്തും. ജന്മദിനമായ 30 ന് പാലായിൽ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. സമ്മേളത്തിൽ ഹൃദയത്തിൽ മാണി സാർ എന്ന വീഡയോ റിലീസ് ചെയ്യും. തുടർന്ന് കെ.എം മാണി സ്മരണിക പ്രകാശനവും നടത്തും