Pravasimalayaly

കെ.എം.മാണി അനുസ്മരണം: സെമിനാര്‍ ശശി തരൂർ ഉദ്‌ഘാടനം ചെയ്യും : നിഷ ജോസ് വിഷയാവതരണം നടത്തും

കോട്ടയം :കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍മന്ത്രിയുമായ കെ.എം.മാണിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സമ്പദ്വ്യവസ്ഥയില്‍ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എട്ടാം തീയതി രാവിലെ 10.30ന് നടക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ ശശി തരൂര്‍ എം.പി. ഉദ്ഘാടനം ചെയ്യും

കെ.എം.മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ച് ചെയര്‍പേഴ്‌സണ്‍ നിഷ ജോസ് വിഷയാവതരണം നടത്തും ടെക്‌നോപാര്‍ക്ക് മുന്‍ സി.ഇ.ഒ. ജി.വിജയരാഘവന്‍, പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ജോസ് ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജോര്‍ജ് കുളങ്ങര, പയസ് കുര്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും ലേബര്‍ ഇന്ത്യ കോളേജും കെഎം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്

Exit mobile version