Pravasimalayaly

‘പൊതുമരാമത്ത് വകുപ്പും സി.പി.ഐ.എം സെക്രട്ടറിയേറ്റ് പദവിയും മുഖ്യമന്ത്രി മരുമകന് സ്ത്രീധനമായി നല്‍കിയത്’; കെ.എം. ഷാജി

മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിതെ രൂക്ഷവിമര്‍ശനവുമായി കെ.എം. ഷാജി.
പൊതുമരാമത്ത് വകുപ്പും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പദവിയും മുഖ്യമന്ത്രി മരുമകന് സ്ത്രീധനം നല്‍കിയതാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. ഈ അടുത്ത് അവര്‍ വിളിച്ച മുദ്രാവാക്യം, സ്ത്രീധനം വലിയ തെറ്റാണെന്നാണ്. 10 പവനും 20 പവനുമൊക്കെ സ്ത്രീധനം കൊടുക്കുന്നത് തെറ്റാണ് എന്ന്. എന്റെ സഖാവേ. ഇന്ത്യാ ചരിത്രത്തിലാദ്യമായി സ്വന്തം മരുമകന് പൊതുമരാമത്ത് വകുപ്പ് സ്ത്രീധനമായി കൊടുത്ത നേതാവിന്റെ പിറകിലാണ് നങ്ങള്‍ നില്‍ക്കുന്നത് എന്ന് കെ എം ഷാജി പറഞ്ഞു.

പൊതുമരാമത്ത് മാത്രമല്ല പാര്‍ട്ടിയുടെ സെക്രട്ടേറിയേറ്റ് മെമ്പര്‍ഷിപ്പും നല്‍കി. ഇങ്ങനെയിരിക്കെയാണ് 10 പവന്‍ സ്ത്രീധനം നല്‍കുമ്പോള്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുന്നത്,’ ഷാജി പറഞ്ഞു.പാര്‍ട്ടിയെ ആക്രമിക്കുന്നവര്‍ക്ക് ഇരുളിന്റെ മറവില്‍ കൈകൊടുക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചാണ് മന്ത്രിയായത്. ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്.

Exit mobile version