Monday, October 7, 2024
HomeNewsKeralaകേരളം ഇന്ധന നികുതി കൂട്ടിയിട്ട് 6 വർഷം; പ്രധാനമന്ത്രി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ധനമന്ത്രി

കേരളം ഇന്ധന നികുതി കൂട്ടിയിട്ട് 6 വർഷം; പ്രധാനമന്ത്രി തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ധനമന്ത്രി

കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ധന സർചാർജും സെസും പിരിക്കുന്നത് നിർത്താൻ കേന്ദ്രം തയാറാകണമെന്നും ബന്ധപ്പെട്ട വേദികളിൽ സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിക്കുമെന്നും കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതും തെറ്റിദ്ധരണയുണ്ടാക്കുന്ന പ്രസ്താവനയാണ്. കേന്ദ്രം ഇന്ധന നികുതി കൂട്ടിക്കൊണ്ടേ ഇരിക്കുകയാണ്. ഇന്ധന വിലയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സർചാർജും സെസും നിർത്തലാക്കണം. എന്നാൽ സംസ്ഥാനങ്ങൾ ഇന്ധന വില കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്രം സ്വീകരിക്കുന്നത് ഫെഡറിലസത്തെ തകർക്കുന്ന നിലപാടാണ്’- കെഎൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ തിരിച്ചടിച്ചു.

കേന്ദ്രത്തിന് പിരിക്കാൻ അവകാശമില്ലാത്ത സ്ഥലത്ത് നിന്ന് പോലും നികുതി പിരിക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെയാണ് പ്രധാനമന്ത്രി ഇന്ധന വിലയുടെ പേരിൽ വിമർശിച്ചതെന്നും കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments